21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്
Uncategorized

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്


കണ്ണൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബാങ്ക് പേരാവൂർ മാരത്തൺ (10.5 K.M) ആറാം എഡിഷൻ ഡിസംബർ 21ന് രാവിലെ ആറിന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും.

പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ ടീം, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക/ സാംസ്‌കാരിക സംഘടനകൾ എന്നിവ എല്ലാ വർഷവും ഈ പരിപാടിയുടെ നടത്തിപ്പിനായി സംഘാടകരുമായി കൈകോർക്കുന്നു. സേ നോ ടു ഡ്രഗ്‌സ് ബോധവത്കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പേരാവൂർ മാരത്തണിന്റെ ലക്ഷ്യം. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഇവന്റ് അമ്പാസിഡറും അജിത്ത് മാർക്കോസ് റേസ് ഡിറക്ടറുമാണ്. കാനറ ബാങ്കാണ് പേരാവൂർ മാരത്തണിന്റെ ടൈറ്റിൽ സ്‌പോൺസർ. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ മെഡിക്കൽ പാർട്ണറാണ്.

5000-ലധികം ഓട്ടക്കാരും റൂട്ടിലും വേദിയിലും ഏകദേശം മൂന്ന് മടങ്ങിൽ കൂടുതൽ ജനക്കൂട്ടത്തെയും സംഘാടകർ പ്രതീക്ഷിക്കുന്നു. വിവിധ വിഭാഗങ്ങൾക്കായി 10.5 K യിൽ പ്രൈസ് മണിയും കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി 3.5 K ഫൺ റണ്ണും ക്രമീകരിച്ചിട്ടുണ്ട്. ഓപ്പൺ കാറ്റഗറിയിൽ 10000, 5000, 3000 എന്ന ക്രമത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്കും അതിനുശേഷം ഫിനിഷ് ചെയ്യുന്ന ആദ്യത്തെ ഏഴ് ഓട്ടക്കാർക്ക്ആയിരം രൂപ വീതവും ലഭിക്കും. ഇതേ ക്രമത്തിൽ വനിതാ വിഭാഗത്തിനും സമ്മാനങ്ങൾ ഉണ്ട്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്യാഷ് പ്രൈസും ഉണ്ട്. ഓട്ടത്തിനൊടുവിൽ എല്ലാവർക്കും ഫിനിഷർ മെഡലും ലഭിക്കും.

ഓപ്പൺ കാറ്റഗറിയിൽ രജിസ്‌ട്രേഷൻ ഫീസ് 600 രൂപയും ഫൺ റൺ കാറ്റഗറിക്ക് രജിസ്‌ട്രേഷൻ ഫീസ് 400 രൂപയുമാണ് . 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 250 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്‌ട്രേഷൻ www.peravoormarathon.com വെബ്‌സൈറ്റിൽ ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ ഇവന്റ് അമ്പാസിഡർ അഞ്ജു ബോബി ജോർജ്, പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, കാനറ ബാങ്ക് കണ്ണൂർ ഡിവിഷണൽ മാനേജർ ഗംഗാധരയ്യ, ബേബി മെമ്മോറിയൽ ആശുപത്രി പി.ആർ.ഒ മധുസൂദനൻ, പി.എസ്.എഫ് ജനറൽ സെക്രട്ടറി എം സി. കുട്ടിച്ചൻ, ജോ.സെക്രട്ടറി അനൂപ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

കാനം രാജേന്ദ്രന്‍ അന്തരിച്ചു

Aswathi Kottiyoor

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

Aswathi Kottiyoor

ഐഎസ്ആര്‍ഒയുടെ ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Aswathi Kottiyoor
WordPress Image Lightbox