21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ; ദക്ഷിണ റെയിൽവേ
Uncategorized

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ; ദക്ഷിണ റെയിൽവേ


ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം അടിയന്തര പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർ. എട്ടുമാസം മുൻപ് വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം.പി ഇ.ടി മുഹമ്മദ്ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഈ റൂട്ടിൽ മെമു ഉൾപ്പെടെ പുതിയ വണ്ടികൾ തുടങ്ങുന്നതറിയിച്ചത്.

വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. 2022-ൽ ആരംഭിച്ച പദ്ധതി പൂർത്തീകരിച്ച് ഇക്കഴിഞ്ഞ മാർച്ച് 31-ന് ട്രയൽറൺ നടത്തി.

കമ്മിഷൻ ചെയ്യുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി. മിക്ക ജോലികളും പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർക്ക് നൽകിയ കത്തിൽ എം.പി ആവശ്യപ്പെട്ടു. മേലാറ്റൂരിലെ ട്രാക്ക് സബ്സ്റ്റേഷൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Related posts

അസാധ്യം, അമ്പരപ്പ്, പിന്നെ കൈയടി.. കാണാം ഇരുകൈകളുമില്ലാതെ ഇന്ത്യയുടെ ശീതൾ ദേവി തൊടുത്ത ബുള്‍സ്ഐ ഷോട്ട്

Aswathi Kottiyoor

ഭർത്താവിന്‍റെ ആദ്യ ഭാര്യയെ മർദിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി, പേര് മാറ്റി ഒളിവിൽ; 24 വർഷത്തിനുശേഷം പിടിയിൽ

Aswathi Kottiyoor

അർജുൻ്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox