ചീനിവിളയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് ഓടുന്ന ഒരൊറ്റ ബസ്സാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രാസൗകര്യത്തിന് ആ ബസിന് റൂട്ട് ഉണ്ടാക്കിയത് അമൽ ബാലുവാണ്. അമൽ ഉൾപ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവർക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി. പോകപ്പോകെ ഒരു പെൺകുട്ടി അതിൽ യാത്ര ചെയ്ത് തുടങ്ങി. അവളോടുള്ള ഇഷ്ടം വീട്ടിൽ തുറന്ന് പറഞ്ഞ് വിവാഹത്തിലേക്കെത്തി. ചെങ്കൽ ക്ഷേത്രത്തിൽ താലി കെട്ടാൻ പോയപ്പോൾ ബസ്സിനേയും കൂടെ കൂട്ടി, കെഎസ്ആര്‍ടിസി ബസ്സിലെ പ്രണയകഥ വൈറലായതോടെയാണ് ഇരുവരേയും മന്ത്രി വിളിപ്പിച്ചത്.
കെഎസ്ആര്‍ടിസി ലവേഴ്സ് ഫോറം, കെഎസ്ആർടിസി ഫ്രണ്ട്സ്, ഫ്രണ്ട്സ് ഓഫ് കെഎസ്ആര്‍ടിസി, കെഎസ്ആർടിസി പാസഞ്ചേഴ്സ് ഫോറം, തുടങ്ങി നിരവധി ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നയാളാണ് അമൽ. എല്ലായിടത്ത് നിന്നും അമലിനും അഭിജിതക്കും അഭിനന്ദനപ്രവാഹമാണ്. ആനവണ്ടിയെ സ്നേഹിക്കുന്ന നമ്പദമ്പതികളുടെ ജീവിതവും ദീർഘദൂരം അതിവേഗം കുതിക്കട്ടെ…