മണത്തണ: ലാ ആർട്ട് ഫെസ്റ്റിന്റെ ഭാഗമായി ചിത്രപ്രദർശനവും ചിത്രകലാ ക്യാമ്പും ജനുവരി 4,5 തീയതികളിൽ മണത്തണ കോട്ടക്കുന്നിൽ നടക്കും. ചിത്ര ശിൽപ്പ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതികവിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാണ് ലാ ആർട്ട് ഫെസ്റ്റ്. മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന ആർട്ട് ഫെസ്റ്റിന്റെ കർട്ടൻ റൈസർ പ്രോഗ്രാമെന്ന നിലയിൽ മുതിർന്ന ചിത്രകാരൻ ജോയ് ചാക്കോയുടെ 50 വർഷത്തെ കലാ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ചിത്രപ്രദർശനവും ഇരുപതോളം മുഖ്യധാര ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രകല ക്യാമ്പും മണത്തണ കോട്ടക്കുന്നിൽ 2025 ജനുവരി 4,5 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ പേരാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആർട്ടിസ്റ്റ് ജയൻ, സുനിൽകുമാർ എം, തോമസ് കളപ്പുര, ജോസ് ജോസഫ്, എം വി മാത്യു എന്നിവർ പങ്കെടുത്തു.