33.8 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • ‘അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചു’; നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
Uncategorized

‘അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചു’; നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം


തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നങ്ങൾ കോളേജിൽ വച്ചു തന്നെ പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിൻസിപ്പലിന്‍റെയും ക്ലാസ് ടീച്ചറിന്‍റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിൻറ കുടുംബം ആരോപിച്ചു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന മകൾ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കില്ലെന്ന് മരിച്ച അമ്മുവിന്‍റെ അമ്മ പറഞ്ഞു.

അമ്മുവിന്‍റെ അച്ഛന്‍റെ പരാതി പരിഗണിച്ച് പ്രശ്ന പരിഹാരത്തിനായി, കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്നാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ക്ലാസിൽ തന്നെ പറഞ്ഞു തീർത്തുവെന്ന് ക്ലാസ് ടീച്ചറും പറയുന്നു. എന്നാൽ, ഈ ന്യായീകരണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അമ്മുവിന്‍റെ കടുംബം. പരാതി പൂർണമായും പരിഹരിക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെട്ടുവെന്ന് അമ്മുവിന്‍റെ സഹോദരൻ അഖിൽ പറഞ്ഞു. പ്രശ്നങ്ങൾ ഒന്നും പരിഹരിച്ചിരുന്നില്ല. അവരുടെ കാര്യങ്ങൾ പുറത്തുവരും എന്ന് പേടിച്ച് അവളെ കൊന്നതാണെന്നും അഖില്‍ ആരോപിച്ചു.

ഹോസ്റ്റലിന്‍റെ മുകളിലെ നിലയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ അമ്മുവിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് താരതമ്യേന അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കോ സമീപത്തുള്ള മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ ആണ് സാധാരണയായി വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികളെ എത്തിക്കാറുള്ളത്.

Related posts

കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Aswathi Kottiyoor

വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം

Aswathi Kottiyoor
WordPress Image Lightbox