33.8 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • ബത്തേരിയിൽ നാടകോത്സവം ഇന്നു മുതൽ; നാടകവേദിയിൽ വൈകിട്ട് 6.30ന് ‘കല്യാണം’ അരങ്ങേറും
Uncategorized

ബത്തേരിയിൽ നാടകോത്സവം ഇന്നു മുതൽ; നാടകവേദിയിൽ വൈകിട്ട് 6.30ന് ‘കല്യാണം’ അരങ്ങേറും


ബത്തേരി: ഒരു മാസം നീളുന്ന പ്രഫഷനൽ നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും.
കേരളാ ആക്കാദമി ഓഫ് എൻജിനീയറിങ്, ബത്തേരി നഗരസഭ, ബത്തേരി പ്രസ് ക്ലബ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന നാടക മേളയിൽ ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’ ഉദ്ഘാടന നാടകമായി അരങ്ങേറും.
ഇന്ന് വൈകിട്ട് 6.30ന് ബത്തേരി നഗരസഭ ടൗൺ ഹാളിലാണ് നാടകം പ്രദർശിപ്പിക്കുക. മേള 11 വരെ നീളും. 25ന് തിരുവനന്തപുരം ശ്രീ നന്ദനയുടെ ‘യാനം’, 28ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, 30ന് കൊല്ലം ആവിഷ്കാരയുടെ ‘സൈക്കിൾ’, ഡിസംബർ 2 ന് ആറ്റിങ്ങൽ ശ്രീധന്യയുടെ ‘അപ്പ’, 4ന് കടയ്ക്കാവൂർ എസ്എസ് നടന സഭയുടെ ‘റിപ്പോർട്ട് നമ്പർ 79’, 5ന് തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’, 9ന് കാഞ്ഞിരപ്പള്ളി അമലയുടെ ബൈബിൾ നാടകം ‘തച്ചൻ’, 11ന് സമാപന ദിവസം വള്ളുവനാട് ബ്രഹ്മ്‌മയുടെ ‘വാഴ് വേമായം’ എന്നിവ അരങ്ങേറും.

Related posts

നാലാം ദിവസവും താഴേക്ക്, സ്വർണവിലയിലെ ഇടിവ് തുടരുന്നു; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ

Aswathi Kottiyoor

അജിത് ഡോവൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്’: പുകഴ്ത്തി യുഎസ് സ്ഥാനപതി

Aswathi Kottiyoor

യുഎപിഎ കേസ് പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷയെഴുതാൻ അനുമതി

Aswathi Kottiyoor
WordPress Image Lightbox