33.8 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി; മാനസികരോഗത്തിന് ചികിത്സ നൽകിയെന്നും കുടുംബം
Uncategorized

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി; മാനസികരോഗത്തിന് ചികിത്സ നൽകിയെന്നും കുടുംബം


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

Related posts

1000 രൂപ പിഴയിൽ നിന്നും രക്ഷ നേടാം; പാൻ-ആധാർ ലിങ്കിംഗ് ഈ തീയതിക്കകം ചെയ്യൂ

Aswathi Kottiyoor

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി

Aswathi Kottiyoor

ആകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകൾ, പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്

Aswathi Kottiyoor
WordPress Image Lightbox