26.4 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ച് സർക്കാർ; പരസ്യ ഹോർഡിങുകൾക്ക് ചെലവഴിച്ചത് കോടികൾ
Uncategorized

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ച് സർക്കാർ; പരസ്യ ഹോർഡിങുകൾക്ക് ചെലവഴിച്ചത് കോടികൾ

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്.

2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോർഡിങുകൾക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു. 2023-24 സാമ്പത്തിക വർഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവർഷത്തിലെ 7 മാസങ്ങൾക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.

Related posts

സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ? ബിഷപ്പ് പാംപ്ലാനിയെ അവഹേളിക്കാന്‍ മത്സരം; സര്‍ക്കാരിനെതിരെ രൂക്ഷ ആരോപണങ്ങളുമായി തൃശൂര്‍ അതിരൂപത

Aswathi Kottiyoor

59 കുട്ടികൾക്ക് മഞ്ഞപ്പിത്തം, അരൂർ എഎംയുപി സ്കൂൾ അടച്ചു, പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് രോഗബാധ

Aswathi Kottiyoor

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox