34.6 C
Iritty, IN
November 18, 2024
  • Home
  • Uncategorized
  • മണ്ഡലകാലം : കന്യാകുമാരി ഭഗവതി ക്ഷേത്രത്തിൽ ദർശന സമയം നീട്ടി
Uncategorized

മണ്ഡലകാലം : കന്യാകുമാരി ഭഗവതി ക്ഷേത്രത്തിൽ ദർശന സമയം നീട്ടി

കന്യാകുമാരി: കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്തുന്നതിനാണ് ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയത്.

നിലവിൽ കന്യാകുമാരി ഭഗവതി ക്ഷേത്രം ദിവസവും രാവിലെ 4.30 ന് തുറന്ന് 12.30 ന് അടയ്ക്കും. അതുപോലെ, വൈകുന്നേരം 4 മണിക്ക് തുറന്ന് രാത്രി 8.30 ന് അടയ്ക്കും. ശബരിമല സീസൺ ആരംഭിച്ചതിനാൽ ദൂരദേശങ്ങളിൽ നിന്ന് ശബരിമലയിൽ പോകുന്ന ഭൂരിഭാഗം ഭക്തരും കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ എത്തുകയും ഭഗവതിയെ ദർശിക്കുകയും പതിവാണ്. ഇതിനാൽ ഭക്തരുടെ തിരക്ക് ഒഴിവാക്കാൻ കാർത്തികമാസം ഒന്നാം തീയതി മുതൽ ക്ഷേത്രത്തിലെ ദർശന സമയം നീട്ടാൻ ജില്ലാ ക്ഷേത്ര ഭരണസമിതി നിർദേശിച്ചു.

ഇതേ തുടർന്ന് 12.30ന് അടയ്ക്കന്ന നട 1 മണി വരെ നീട്ടി ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദേവിയെ ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 8.30 ന് അടക്കുന്ന നട രാത്രി 9 മണിക്ക് അടയ്ക്കുന്ന രീതിയിൽ മാറ്റി . കുമാരി ജില്ലാ ക്ഷേത്ര ഭരണസമിതിയാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Related posts

‘വികസിത് ഭാരത് കത്ത്’മോദി വാട്സാപ്പിലയക്കുന്ന സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

Aswathi Kottiyoor

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

Aswathi Kottiyoor
WordPress Image Lightbox