കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾക്കായി മൂന്നുദിവസം നീണ്ടുനിന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളുടെ പരിശീലനം, ടെന്റ് വർക്ക്, ഹൈക്ക്, കുട്ടികളുടെ കലാപരിപാടികൾ, ക്യാമ്പ് ഫയർ എന്നിവ നടന്നു. സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ പി.എസ് ജീവിതമാകുന്ന ലഹരിയെക്കുറിച്ചും പിഎച്ച്സി സ്റ്റാഫ് പ്രജിന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ക്ലാസ്സെടുത്തു. സ്കൗട്സ് മാസ്റ്റര്‍മാരായ ടൈറ്റസ് പി.സി, നൈസ് മോന്‍, ഗൈഡ്മിസ്ട്രസ് റീന ഇരുപ്പക്കാട്ട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ 31 സ്കൗട്സും 21 ഗൈഡ്സും പങ്കെടുത്തു.
- Home
- Uncategorized
- ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു
previous post