27.2 C
Iritty, IN
November 17, 2024
  • Home
  • Uncategorized
  • ഭക്തിസാന്ദ്രം,ഇതുവരെ മലചവിട്ടിയത് 83,429 പേർ; മണിക്കൂറിൽ ദർശനം നടത്തുന്നത് ശരാശരി 3,000-ത്തിലധികം പേർ
Uncategorized

ഭക്തിസാന്ദ്രം,ഇതുവരെ മലചവിട്ടിയത് 83,429 പേർ; മണിക്കൂറിൽ ദർശനം നടത്തുന്നത് ശരാശരി 3,000-ത്തിലധികം പേർ

ശബരിമല ദർശനം ആരംഭിച്ചത് മുതൽ അയ്യനെ 6. ാഴാനെത്തിയത് 83,429 പേരെന്ന് കണക്ക്. ദർശനം തുടങ്ങിയ 15-ാം തീയതി മുതൽ ശനിയാഴ്‌ച വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണിത്. 39,038 പേർ വെർച്വൽ ക്യൂ വഴിയും 4,535 പേർ സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്തി.

മണിക്കൂറിൽ ശരാശരി 3,000-ത്തിലധികം പേർ ദർശനം നടത്തുന്നു. അതേസമയം ദർശനം ആരംഭിച്ച ആദ്യ ദിനം മിനിറ്റിൽ 80 പേരാണ് പതിനെട്ടാംപടി കയറിയതെന്നാണ് ദേവസ്വത്തിന്റെ്റെ കണക്ക്. ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കിയിട്ടുണ്ട്.പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കും ദർശനം അനുവദിക്കുക.

ശബരിമലയിലരെത്തുന്ന ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക്‌ ചെയ്‌ത സമയത്തു തന്നെ ദർശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് പൊലീസ് ചീഫ് കോർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. മണ്ഡലകാല, മകരവിളക്ക് മഹോത്സവത്തിനായി 14,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

Related posts

സഹോദരിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം, സംഭവം തൃശ്ശൂരില്‍

Aswathi Kottiyoor

സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ

Aswathi Kottiyoor
WordPress Image Lightbox