28.2 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • മരിക്കാതെ തന്നെ ശവപ്പെട്ടിയിൽ കിടക്കാം, എത്തുന്നത് അനേകങ്ങൾ, പുതിയ സേവനവുമായി ഫ്യൂണറൽ ഹോം
Uncategorized

മരിക്കാതെ തന്നെ ശവപ്പെട്ടിയിൽ കിടക്കാം, എത്തുന്നത് അനേകങ്ങൾ, പുതിയ സേവനവുമായി ഫ്യൂണറൽ ഹോം


കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറൽ ഹോം. 120 വർഷം പഴക്കമുള്ള ഈ സ്ഥാപനം ആരംഭിച്ച ‘കോഫിൻ കഫേ’ എന്ന സേവനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആളുകൾക്ക് ശവപ്പെട്ടിയിൽ കിടക്കാനും ഫോട്ടോകൾ എടുക്കാനുമുള്ള അവസരമാണ് ഫ്യൂണറൽ ഹോം വാഗ്ദാനം ചെയ്യുന്നത്. ആളുകളെ ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

1902 -ൽ സ്ഥാപിതമായ ചിബ പ്രിഫെക്ചറിലെ ഫുട്‌സു ആസ്ഥാനമായുള്ള കാജിയ ഹോണ്ടൻ എന്ന ഫ്യൂണറൽ ഹോം ആണ് ശവസംസ്കാര സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഈ സേവനം ഇവിടെ ആരംഭിച്ചത്. ഇതിനായി പച്ച, മഞ്ഞ,സ്വർണ്ണ നിറങ്ങളിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത മൂന്ന് ശവപ്പെട്ടികൾ ഇവിടെയുണ്ട്. മനോഹരമായ അലങ്കരിച്ച ഈ ശവപ്പെട്ടികൾക്കുള്ളിൽ താല്പര്യമുള്ളവർക്ക് കിടന്നു നോക്കാം.

ഈ സേവനത്തിന് 2,200 യെൻ (US$14) അതായത് ഏകദേശം 1200 ഇന്ത്യൻ രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ശവപ്പെട്ടിക്കുള്ളിൽ ഒരുമിച്ച് കിടന്ന് ചിത്രം എടുക്കാൻ എത്തുന്ന ദമ്പതികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഓരോ ദിവസവും ഈ സേവനം പരീക്ഷിക്കാൻ എത്തുന്നത്.

Related posts

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം; 28ന് പരീക്ഷ ഇല്ല

Aswathi Kottiyoor

നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

WordPress Image Lightbox