26.5 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • ഭാര്യയോട് വഴക്കിട്ട് പിഞ്ചുകുഞ്ഞുമായി കാറിൽ ചീറിപ്പാഞ്ഞു, പൊലീസ് എത്തിയതോടെ മകളെ കൊന്ന് 23കാരൻ ജീവനൊടുക്കി
Uncategorized

ഭാര്യയോട് വഴക്കിട്ട് പിഞ്ചുകുഞ്ഞുമായി കാറിൽ ചീറിപ്പാഞ്ഞു, പൊലീസ് എത്തിയതോടെ മകളെ കൊന്ന് 23കാരൻ ജീവനൊടുക്കി

ലൂസിയാന: ഭാര്യയോട് വഴക്കടിച്ച് ഒരു വയസ് മാത്രമുള്ള മകളുമായി കാറിൽ പാഞ്ഞ് പോയ ഭർത്താവിനേക്കുറിച്ച് ഭാര്യ പൊലീസിന് വിവരം നൽകി. പൊലീസ് പിന്തുടരുന്നതായി വ്യക്തമായതിന് പിന്നാലെ സെമിത്തേരിയിലേക്ക് കാർ ഇടിച്ച് കയറ്റി മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി 23കാരൻ. അമേരിക്കയിലെ ലൂസിയാനയിലെ കോൺവെന്റിലാണ് സംഭവം.

ബുധനാഴ്ചയാണ് കോൺവെന്റിലെ സെന്റ് ജെയിംസ് പാരീഷ് ദേവാലയത്തിന്റെ സെമിത്തേരിയിൽ 1 വയസുകാരി കൊല്ലപ്പെട്ടത്. സ്വയം വെടിയുതിർത്ത യുവാവിനെ പിന്തുടർന്നെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പുരോഗമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് പൌലിനയിലെ ഒരു വീട്ടിൽ നിന്ന് ഒരു വയസുകാരിയുടെ അമ്മ പൊലീസുമായി ബന്ധപ്പെടുന്നത്. ഭർത്താവ് വഴക്കിട്ട് പുറത്ത് പോയിട്ട് ഏറെ നേരമായെന്നും വിവരം അറിയാൻ കഴിയുന്നില്ലെന്നും വിവരം തിരക്കാമോയെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

Related posts

കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി

Aswathi Kottiyoor

‘എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം’, ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

Aswathi Kottiyoor

പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി, ‘പലരും വകതിരിവില്ലാത്തവര്‍, അതിന്റെ ഹെഡ് ഓഫീസ് എഡിജിപി

Aswathi Kottiyoor
WordPress Image Lightbox