33.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • കൈക്കൂലി നൽകി മടുത്തു, നവംബർ 20ന് മദ്യമില്ല, ബാറുകള്‍ അടക്കും; തീരുമാനമവുമായി കർണാടകയിലെ മദ്യവ്യവസായികൾ
Uncategorized

കൈക്കൂലി നൽകി മടുത്തു, നവംബർ 20ന് മദ്യമില്ല, ബാറുകള്‍ അടക്കും; തീരുമാനമവുമായി കർണാടകയിലെ മദ്യവ്യവസായികൾ


ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരം. നവംബർ 20ന് മദ്യഷോപ്പുകൾ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവിൽപ്പനക്കാർക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയും വർധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ ​യോ​ഗം വിളിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി ചൂണ്ടിക്കാട്ടി അസോസിയേഷൻ അംഗങ്ങളാരും കർണാടക ഗവർണർക്ക് കത്തെഴുതിയിട്ടില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കി. വിവരാവകാശ പ്രവർത്തകനാണ് ​ഗവർണർക്ക് കത്ത് എഴുതിയത്. എക്സൈസ് വകുപ്പിലെ 700 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അസോസിയേഷൻ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധാബകൾ, ഹോട്ടലുകൾ എന്നിവയിലെ അനധകിൃത മദ്യവിൽപ്പന നിയന്ത്രിക്കാൻ കർശന നിയമനടപടി സ്വീകരിക്കണമെന്നും 2005-ൽ ഭേദഗതി ചെയ്ത അബ്കാരി നിയമത്തിലെ 29-ാം വകുപ്പ് പുനഃപരിശോധിച്ച് ഭേദഗതി വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related posts

‘രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ 2000 രൂപ’; ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി

Aswathi Kottiyoor

നഗരമധ്യത്തിലെ വാടക വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം ; ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox