22.6 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • പഴയ പാമ്പൻ പാലം ഇനി ഓര്‍മ; പുത്തൻ പാമ്പൻ കടല്‍പ്പാലത്തിലൂടെ കുതിച്ചുപാഞ്ഞ് ട്രെയിൻ, അതിവേഗ പരീക്ഷണ ഓട്ടം വിജയം
Uncategorized

പഴയ പാമ്പൻ പാലം ഇനി ഓര്‍മ; പുത്തൻ പാമ്പൻ കടല്‍പ്പാലത്തിലൂടെ കുതിച്ചുപാഞ്ഞ് ട്രെയിൻ, അതിവേഗ പരീക്ഷണ ഓട്ടം വിജയം


ചെന്നൈ: രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്‍റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം.ചൌധരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. മണ്ഡപം- പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാമ്പൻ പാലം ട്രെയിൻ സര്‍വീസിനായി തുറന്നുകൊടുക്കുന്നതോടെ പഴയ പാലവും ഇനി ഓര്‍മയാകും.

പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപുളള അവസാന നടപടിക്രമമാണ് വിജയകരമായി പൂർത്തിയായത്. സുരക്ഷാ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം പാലത്തിന്‍റെ ഉദ്ഘാടന തീയതി തീരുമാനിക്കും. കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിംഗ് കടൽപ്പാലമാണ് പാമ്പനിലേത്. റെയിൽവേ എഞ്ചിനീയറിങ്വിഭാഗം 535 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

Related posts

കന്നി വോട്ട് ചെയ്‌ത് ഷോംബന്‍ ഗോത്ര വിഭാഗക്കാര്‍; പോളിംഗ് ആവേശത്തില്‍ ആന്തമാൻ നിക്കോബാർ ദ്വീപുകളും

Aswathi Kottiyoor

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോൾ

Aswathi Kottiyoor

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത ‘സര്‍ജിക്കല്‍ സമ്മാനം’ തരാന്‍ കേന്ദ്രം ഒരുങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox