പരിപാലനം വൻ ചെലവാണ് വരുത്തുന്നതെങ്കിലും അൻമോലിനെ വിൽക്കാൻ ഉടമയായ ഗിൽ തയ്യാറല്ല. ആഴ്ചയിൽ രണ്ട് തവണയാണ് അൻമോലിന്റെ ബീജം ശേഖരിക്കുന്നത്. അൻമോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗിൽ വിശദമാക്കുന്നത്.
ദിവസേന 1500 രൂപയിലേറെയാണ് അൻമോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. ഡ്രൈ ഫ്രൂട്ട്സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അൻമോലിന്റെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അടങ്ങുന്നതാണ് അൻമോലിന്റെ ഡയറ്റ്.
ലുക്കിലെ ആകർഷണത്തിന് പുറമേ അൻമോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കർഷകരും ഏറെയാണ്. എട്ട് വയസാണ് അൻമോലിന്റെ പ്രായം. ഹരിയാനയിലെ സിർസയാണ് അൻമോലിന്റെ സ്വദേശം.നേരത്തെ മീററ്റിൽ നടന്ന ഓൾ ഇന്ത്യ ഫാർമേഴ്സ് സമ്മേളനത്തിലും അൻമോൽ തരംഗമായിരുന്നു.