24.3 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആക്രമണം അര്‍ബുദ രോഗിയായ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച്
Uncategorized

ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആക്രമണം അര്‍ബുദ രോഗിയായ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച്

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ പെരുങ്കളത്തൂര്‍ സ്വദേശി വിഗ്‌നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടറാണ് ബാലാജി. പെരുങ്കുളത്തൂര്‍ സ്വദേശി വിഗ്‌നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്‌നേഷും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിഗ്‌നേഷ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിള്‍ നശിപ്പിച്ചു.

Related posts

യുഎസിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 9 മരണം; അന്വേഷണം പ്രഖ്യാപിച്ചു

Aswathi Kottiyoor

ബെംഗളൂരുവിലേക്ക് വഴി തെളിയുന്നു; ബത്തേരിയെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയുമായി ബന്ധിപ്പിക്കും

Aswathi Kottiyoor

നമ്പര്‍ പ്ലേറ്റില്ല, രൂപം മാറ്റി; മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര

Aswathi Kottiyoor
WordPress Image Lightbox