തിരഞ്ഞെടുപ്പ് പോരിൽ പ്രിയങ്കാ ഗാന്ധിയുടെ കന്നിയങ്കം. രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം എന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധി ആനി രാജയെ തോൽപ്പിച്ചത് 3,64,422 വോട്ടിനായിരുന്നു. 59.7 ശതമാനം വോട്ടും രാഹുൽ നേടിയിരുന്നു. രാഹുൽ മണ‍്ഡലം ഒഴിഞ്ഞതോടെയാണ് പ്രിയങ്ക വയനാട്ടിലേക്കെത്തുന്നത്. രാഷ്ട്രീയത്തിനപ്പുറം വൈകാരികത നിറഞ്ഞ പ്രസംഗം കേട്ട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരെയുള്ള ശബ്ദം നേർത്തതായിരുന്നു. പക്ഷേ മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങൾ എല്ലാം പ്രിയങ്കയുടെ പ്രസംഗങ്ങളിലുണ്ടായി.
- Home
- Uncategorized
- കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്