22.6 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു
Uncategorized

അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു

കേളകം: മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി അടക്കാത്തോട് സെൻറ്.ജോസഫ്സ് ഹൈ സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപന ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു.കൂടാതെ ‘എൻറെ ഹരിത വിദ്യാലയത്തിലേക്ക് ഒരു ചെടിയും ചട്ടിയും ‘ പദ്ധതി ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു. ഹരിത ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു മാനുവലും സ്കൂൾ ശുചിത്വ പോലീസ് ഉദ്ഘാടനം ശുചിത്വമിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.രേഷ്മയും നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,സീനിയർ അസിസ്റ്റൻറ് റിജോയ് എം എം ,സ്കൂൾ ലീഡർ മുഹമ്മദ് ഫവാസ് ,സിസ്റ്റർ ജിഷ ഇ ജി ,
ജസീന്ത കെ വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒപ്പം സബ്ജില്ലാ,ജില്ലാ തലങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹരിത ഉദ്യാനം, വെജിറ്റബിൾ ക്ലസ്റ്റർ, ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, റീ സൈക്കിൾ റീ യൂസ് പ്രൊജക്റ്റ് , ഫ്രൂട്ട് ക്ലസ്റ്റർ, ഫ്ലോറ ഡ്രൈവ് ,ഹെർബൽ കോർണർ ,പൊതുജന ബോധവൽക്കരണം, ഫുഡ് വേസ്റ്റ് മാനേജ്മെൻ്റ് എന്നിങ്ങനെ ഒമ്പതിന ഹരിത വിദ്യാലയ പദ്ധതികൾക്കാണ് സ്കൂളിൽ തുടക്കം കുറിച്ചത്.

Related posts

റേഷൻ കടകളിൽ സാധനങ്ങളെത്തിക്കാൻ കരാറെടുത്തവര്‍ സേവനം നിര്‍ത്തിവച്ചു; റേഷൻ വിതരണത്തിന് വെല്ലുവിളി

Aswathi Kottiyoor

വര്‍ക്കലയിൽ അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി, കിണറ്റിനരികിൽ ചെരിപ്പ്; പരിശോധനയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, ‘സിബിഐ അന്വേഷണം വേണം’

Aswathi Kottiyoor
WordPress Image Lightbox