22.6 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • നവംബർ 23ന് താൻ തലതല്ലിക്കരയുമെന്ന് പറയുന്നവർക്ക് സൗമ്യ സരിന്‍റെ മറുപടി; ‘ഈ ചിരിയുടെ താക്കോൽ എന്‍റെ കയ്യിലാണ്’
Uncategorized

നവംബർ 23ന് താൻ തലതല്ലിക്കരയുമെന്ന് പറയുന്നവർക്ക് സൗമ്യ സരിന്‍റെ മറുപടി; ‘ഈ ചിരിയുടെ താക്കോൽ എന്‍റെ കയ്യിലാണ്’


പാലക്കാട്: നവംബർ 23ന് പാലക്കാട് വോട്ടെണ്ണുമ്പോൾ താൻ കരയുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് മറുപടിയുമായി എൽഎഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്‍റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിൻ. തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾ ജയിക്കും, മറ്റുള്ളവർ തോൽക്കും. ജനങ്ങൾ തെരഞ്ഞെടുന്നവർ വിജയിക്കട്ടെ. അന്ന് തന്നെ കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവരോട് സൗമ്യ സരിൻ പറയുന്നത് ഈ ചിരിയുടെ താക്കോൽ തന്‍റെ കയ്യിലാണെന്നാണ്.

ഭർത്താവ് എംഎൽഎയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ചിരിക്കാനുമൊക്കെ എന്ന്‌ കരുതി കാത്തിരിക്കുന്നവരോട് മതി ഈ വീരവാദമൊക്കെയെന്ന് സൌമ്യ പറയുന്നു. തനിക്ക് ചിരിക്കാൻ ഭർത്താവ് എന്തെങ്കിലും പദവികളിൽ എത്തണം എന്ന് ഒരു നിർബന്ധവും ഇല്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണുമെന്ന് സൌമ്യ സരിൻ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂർണരൂപം

നവംബർ 23 ആം തീയതി എന്‍റെ ഈ ചിരി മാറ്റി കരച്ചിൽ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങൾ കമന്‍റ് ബോക്സിൽ അറഞ്ചം പുറഞ്ചം എഴുതുന്നുണ്ട്.
എന്താണിപ്പോ ഈ മാസം 23 ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ ഇലക്ഷൻ വോട്ടെണ്ണൽ ആന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാൻ എന്തിരിക്കുന്നു!
ഓഹ്… അങ്ങനെ! എന്റെ ഭർത്താവ് സരിൻ തോൽകുമെന്നും അപ്പൊ ഞാൻ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികൾ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി!
അപാര കോൺഫിഡൻസ് ആണല്ലോ!
അതിൽ സരിനെ തോല്പിക്കുമെന്ന കോൺഫിഡൻസ് ഒരു മത്സരം ആകുമ്പോൾ എതിർഭാഗത്തിന് വേണ്ടത് തന്നെയാണ്.
I appreciate it, keep it up!
ഒരു തിരഞ്ഞെടുപ്പാകുമ്പോ അതൊക്കെ ഇല്ലെങ്കിൽ പിന്നെന്താ രസം! ഒരാൾ ജയിക്കണം, മറ്റുള്ളവർ തോൽക്കണം! അതാണല്ലോ അതിന്റെ ഒരിത്!
ജനങ്ങൾ തിരഞ്ഞെടുന്നവർ വിജയിക്കട്ടെ…ജയിക്കുന്നതാരായാലും അവർക്കുള്ള അഭിനന്ദനങൾ ഇപ്പോൾ തന്നെ പറഞ്ഞു വെക്കുന്നു.
പക്ഷെ എന്നേ കരയിപ്പിച്ചങ്ങു ഇല്ലാതാക്കും എന്ന കോൺഫിഡൻസ്!
അതാണ് എനിക്കങ്ങു ബോധിച്ചത് ! അതൊരു വല്ലാത്ത കോൺഫിഡൻസ് ആയിപോയി….
കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്പ്!
Grow up guys!
ഭർത്താവ് എംഎൽഎയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന്‌ കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ!
പിന്നേ എന്‍റെ ഈ ചിരി! എനിക്ക് ചിരിക്കാൻ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങൾ ഉണ്ട്. അതിന് എന്റെ ഭർത്താവ് എന്തെങ്കിലും പദവികളിൽ എത്തണം എന്ന് ഒരു നിര്ബന്ധവും എനിക്കില്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും!
ഈ ചിരിയുടെ താക്കോൽ എന്റെ കയ്യിൽ ആണ്. അത് ഞാൻ ആരെയും ഏല്പിച്ചിട്ടില്ല. എനിക്ക് തോന്നുമ്പോ ചിരിക്കും. തോന്നുമ്പോ കരയും!
ഇനി റോസിക്ക് ഞാൻ കരയണം എന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീർത്തോളൂ…
നമ്മളെ വിട്ടേക്ക്.
എന്‍റെ പോസ്റ്റുകൾക്ക് താഴെ വന്ന് ഈ വക ‘മാസ്സ്’ ഡയലോഗുകൾ എഴുതി ആത്മനിർവൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാൻ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം.
വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല!
എന്നിട്ടാണ്.

Related posts

Aswathi Kottiyoor

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം

Aswathi Kottiyoor

എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
WordPress Image Lightbox