34.6 C
Iritty, IN
November 18, 2024
  • Home
  • Uncategorized
  • ആവേശക്കടലിരമ്പം…! കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണം
Uncategorized

ആവേശക്കടലിരമ്പം…! കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണം


വയനാട്/തൃശൂര്‍: ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം. ഇരു മണ്ഡലങ്ങളിലും കൊട്ടികലാശത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടികലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക.

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്‍റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.

ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.

Related posts

വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ ക‍ര്‍ഷകൻ മടങ്ങിവന്നില്ല, തിര‌ഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം

Aswathi Kottiyoor

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം*

Aswathi Kottiyoor

പൂഞ്ച് ഭീകരാക്രമണം; 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

WordPress Image Lightbox