23.2 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 27 പേർ കൊല്ലപ്പെട്ടു
Uncategorized

ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 27 പേർ കൊല്ലപ്പെട്ടു


ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരം ആണ്. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉഗ്ര സ്ഫോടനം. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം എന്നതിനാൽ കൊല്ലപ്പെട്ടവരിൽ ഏറെയും യാത്രക്കാരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്ഫോടനം ആണെന്ന് സംശയമുണ്ട്. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. നേരത്തെയും പലതവണ ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.

Related posts

അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക്, താരസംഘടനയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് വിദ്യാർഥികൾ; ആളിക്കത്തി പ്രതിഷേധം

Aswathi Kottiyoor

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ

Aswathi Kottiyoor

ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; ഇടുക്കിയിൽ ഭാര്യയെ കോടതിവളപ്പിൽ കഴുത്തറുത്തു കൊല്ലാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox