24 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും, ജാഗ്രത വേണം; തെക്കൻ ജില്ലകളിൽ 3 ദിവസം കൂടി ഇടിമിന്നലോടെ മഴ തുടർന്നേക്കും
Uncategorized

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും, ജാഗ്രത വേണം; തെക്കൻ ജില്ലകളിൽ 3 ദിവസം കൂടി ഇടിമിന്നലോടെ മഴ തുടർന്നേക്കും


തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്. അത് ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിൽ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം കൂടി ഇടി മിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

നവംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ്. അതേസമയം, തിരുവനന്തപുരം കരമന നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ നദിക്കരയിലുള്ളവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുണ്ട്. നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ലെന്നും കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ തെക്കൻ ആന്ധ്രാപ്രദേശ് തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related posts

ബലാത്സംഗക്കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും; എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘം

Aswathi Kottiyoor

26/11: ‘തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, യുപിഎ സർക്കാർ വേണ്ടെന്ന് വച്ചു’; വിമർശിച്ച് എസ് ജയ്ശങ്കർ

Aswathi Kottiyoor

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox