22.5 C
Iritty, IN
November 8, 2024
  • Home
  • Uncategorized
  • ടൂറിസം വികസനത്തിന് പാതയൊരുക്കുന്ന സീപ്ലെയിന്‍; സര്‍വീസ് 11ന് കൊച്ചിയില്‍ മന്ത്രി റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
Uncategorized

ടൂറിസം വികസനത്തിന് പാതയൊരുക്കുന്ന സീപ്ലെയിന്‍; സര്‍വീസ് 11ന് കൊച്ചിയില്‍ മന്ത്രി റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും

കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ‘ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍ ആണ് 11 ന് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.ഫ്ളാഗ് ഓഫിനു ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം ജലാശയ പരിസരത്ത് സ്വീകരണം നല്‍കും. നവംബര്‍ 10 ന് ഉച്ചയ്ക്ക് 2 നാണ് ‘ഡിഹാവ്ലാന്‍ഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30 ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.

Related posts

യുപി ഇന്‍റർനാഷണല്‍ ട്രേഡ് ഷോ 2024ൽ 72 രാജ്യങ്ങളുടെ സാന്നിധ്യം

Aswathi Kottiyoor

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്

Aswathi Kottiyoor

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox