23.6 C
Iritty, IN
November 8, 2024
  • Home
  • Uncategorized
  • റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം
Uncategorized

റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം

വയനാട്ടിൽ ഭക്ഷ്യ കിറ്റിനായി റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ് ശൂന്യമാണെന്ന് കണ്ടെത്തിയത്.

ഒന്നാം തിയ്യതി 835 ചാക്ക് അരി ആണ് കൊണ്ടുവന്നത്. 2018 മുതലുള്ള അരിയാണ് ക്യാമ്പിൽ എത്തിച്ചിട്ടുള്ളത്.നൂറു കണക്കിന് ചാക്കുകളിൽ തീയതി പോലും കാണുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. 2018ൽ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാൻ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അരി കൂടാതെ പയർ, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായവയാണ് എത്തിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായവ കൂട്ടിയിട്ടിരിക്കുകയാണ്.

Related posts

ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Aswathi Kottiyoor

ആരോപണം അടിസ്ഥാനരഹിതം: കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്.

Aswathi Kottiyoor

ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox