ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷം 2024 ആയിരുന്നു . 1.5 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം ഉയർന്നത്. കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസ് പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായി കണക്കാക്കിയിരുന്നത് 2023 ആയിരുന്നു .2023ലെ റെക്കോർഡാണു ഇപ്പോൾ മറികടന്നത്.
ആഗോള താപനിലവർധന വർഷം ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുതെന്ന പാരിസ് കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിന്റെ ലംഘനമാണിത് . മാത്രമല്ല ഏറെ പ്രകൃതിദുരന്തങ്ങൾക്കും ഇത് വഴിവയ്‌ക്കും.
“ഇത് ആഗോള താപനില റെക്കോർഡുകളിൽ ഒരു പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ” C3S ഡെപ്യൂട്ടി ഡയറക്ടർ സാമന്ത ബർഗെസ് പറഞ്ഞു. അടുത്തയാഴ്ച അസർബൈജാനിൽ നടക്കുന്ന യുഎൻ ചർച്ചകളിൽ ഭൂമിയിൽ അമിത താപനിലയ്‌ക്കിടയാക്കുന്ന ഉദ്‌വമനം കുറയ്‌ക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താനുള്ള ആഹ്വാനമായിരിക്കും നൽകുന്നതെന്നും സാമന്ത പറഞ്ഞു.