November 8, 2024
  • Home
  • Uncategorized
  • വാഹനം മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി
Uncategorized

വാഹനം മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

വാഹനം മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. ചിലപ്പോള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ആകാം വാഹനം നല്‍കുന്നത്. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോര്‍മാറ്റിലോ ഒപ്പിട്ടു വാങ്ങിയാല്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എംവിഡി നിര്‍ദേശിച്ചു. പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയിരുന്നില്ല. ഇത്തരത്തില്‍ വാഹനം നല്‍കിയിട്ടുള്ള ധാരാളം പേരാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നത്.

ഒരു വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ 14 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ ആര്‍ സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയാറാക്കി ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി വന്ന് ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് പേയ്‌മെന്റ് സക്‌സസ് ആയാല്‍ വാഹനത്തിന്റെ ഉത്തരവാദിത്തം അന്നു മുതല്‍ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്.

വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്.വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആര്‍ സി ഓണര്‍ ആയതിനാല്‍ ഇനി മുതല്‍ വാഹനം കൈമാറുമ്പോള്‍ എന്ത് മോഹന വാഗ്ദാനം നല്‍കിയാലും ആരും വീണു പോകരുതെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

Related posts

പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

ഉള്ളുപൊട്ടിയ ​ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാ​ഗങ്ങൾ

Aswathi Kottiyoor

വിവാഹാഭ്യർത്ഥന നിരസിച്ചു, 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ

Aswathi Kottiyoor
WordPress Image Lightbox