33 C
Iritty, IN
November 8, 2024
  • Home
  • Uncategorized
  • തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം
Uncategorized

തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്.

അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും

Related posts

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം, സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ച് സര്‍ക്കാര്‍; ആശംസിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

ആദ്യ ദിനം സഭയിൽ പലവട്ടം കോർത്ത് പിണറായിയും സതീശനും, അതിരുകളെല്ലാം വിട്ട് നായകരുടെ വാക്പോര്

Aswathi Kottiyoor

‘കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ DYFI ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍’: വി കെ സനോജ്

Aswathi Kottiyoor
WordPress Image Lightbox