24.4 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • ‘പ്രതിപക്ഷനേതാവിന് തന്നോട് പക‌, കുറച്ചുനാളായി പകയോടെ പെറുമാറുന്നു’; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്
Uncategorized

‘പ്രതിപക്ഷനേതാവിന് തന്നോട് പക‌, കുറച്ചുനാളായി പകയോടെ പെറുമാറുന്നു’; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. സതീശന് വൈര്യബുദ്ധിയാണ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ട്. രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷനേതാവിന് എന്നോട് പകയാണ്. കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംബി രാജേഷ്.

സിസിടിവി കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തി എന്ന് സിസിടിവിയിൽ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. എന്തിനാണ് തടയാൻ ശ്രമിക്കുന്നത്. ഗൂഢാലോചന സിപിഎമ്മിൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല. ഷാനിമോൾ പൊലീസിനെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് തിരക്കഥയിലെ റോൾ ഷാനിമോൾ ഭംഗിയായി നിർവഹിച്ചു. സതീശൻ്റെ ഭീഷണിയൊന്നും എൻ്റെയടുത്ത് വേണ്ട. ഇതൊരു രാഷ്ട്രീയനേതാവിൻ്റെ ഭാഷയാണോ. അരോചകമായ ഭാഷയാണിത്. അഹന്തയോടെയാണ് സതീശൻ സംസാരിച്ചത്. ഗൂഢാലോചനയാണ് എൻ്റെ മേൽചാർത്തിയത്. സതീശൻ പറഞ്ഞപോലെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല.

രാഹുലിനെ കുട്ടിസതീശനെന് വിളിച്ച രാജേഷ് കല്യാണികുട്ടിയമ്മക്കെതിരെ രാഹുൽ പറഞ്ഞപ്പോൾ അതിനെ ശരിവെച്ചയാളാണ് സതീശനെന്നും പറഞ്ഞു. സതീശൻ്റെ ശൈലിയും ഭാഷയും ഞങ്ങൾ പ്രയോഗിക്കില്ല. വ്യക്തിപരമായി അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും സതീൻ്റെ ശൈലിയാണ്. എംടിയുടെ കഥാപാത്രം സേതുവിനെ പോലെയാണ് സതീശൻ. സേതുവിന് സേതുവിനെ മാത്രം മതിയെന്നപോലെയാണ്. പേര് മാത്രം മാറ്റിയാൽ മതി. മോശം ഭാഷയ്ക്ക് എൻ്റേത് മിതഭാഷയിലെ മറുപടിയായി കണ്ടാൽ മതി. സൗമ്യതയും വിനയവും പുഞ്ചിരിയും ഗോൾ വാർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ മാത്രം. ആക്രോശം എനിക്കെതിരെ മാത്രമാണ്. ബിജെപിക്കെതിരെ അങ്ങനെയില്ല. കോൺഗ്രസ് കള്ളപ്പണം ഒഴുക്കുകയാണ്. തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കോടികളുടെ വരവ്. ഈ വരവ് സുഗമമാക്കാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിലക്കു നിർത്തിയിരിക്കുകയാണ്. കള്ളപ്പണമൊഴുക്ക് തടയാൻ സിപിഎം പ്രതിരോധമൊരുക്കും. എന്തിന് പരിശോധന തടഞ്ഞു? എന്ത് കൊണ്ട് പരിശോധനയോട് സഹകരിച്ചില്ല?. ഇതിന് ഉത്തരം വേണമെന്നും എംബി രാജേഷ് പറഞ്ഞു.

Related posts

ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ കേരളപ്പിറവി ദിനം ആചരിച്ചു.

Aswathi Kottiyoor

യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന്, 14ന് എകെജി ഭവനിൽ പൊതുദർശനം, പാർട്ടി പതാക താഴ്ത്തിക്കെട്ടി

Aswathi Kottiyoor

രാത്രി ജോലി കഴിഞ്ഞ് പോവുകയായിരുന്ന ബസ് ജീവനക്കാരനെ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox