26.7 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 25 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
Uncategorized

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 25 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ


തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 11 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് പിന്നിലെ വിറകുപുരയില്‍ വച്ചും പെണ്‍കുട്ടിയുടെ കുടുംബ വീടിന് പിന്നില്‍ വച്ചും കടല്‍ത്തീരത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. സുശീല ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.

Related posts

കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Aswathi Kottiyoor

ചിന്നക്കനാലിൽ അരിക്കൊമ്പനില്ല, പക്ഷേ ആക്രമണത്തിന് കുറവില്ല, വള്ളംമുങ്ങി മരിച്ചയാളുടെ വീട് ചക്കക്കൊമ്പൻ തകർത്തു

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവം; അമ്മ അറസ്റ്റിൽ

WordPress Image Lightbox