ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണതോത് വർധിച്ചതോടെ ശ്വാസതടസം അലർജി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.
ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ വലിയ പങ്കും വാഹനങ്ങളിൽ നിന്നാണെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പഠന റിപ്പോർട്ട് പറയുന്നത്. പ്രതിദിനം വായു മലിനീകരണ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. 5000 രൂപ മുതൽ 30,000 രൂപ വരെയാകും പിഴ. വായു മലിനീകരണം നിയന്ത്രിക്കൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.