26.7 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി
Uncategorized

ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതിവയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദുരന്ത ബാധിതർ.

Related posts

മാഗ്സ് 2024 കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഉപഹാര സമർപ്പണവും

Aswathi Kottiyoor

മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ

Aswathi Kottiyoor

ഗൾഫിലേയ്ക്ക് മടങ്ങിപ്പോകാനിരിക്കെ ത‍ർക്കം, സുഹൃത്തിനെ കുത്തി; തൃശൂരിൽ ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox