പുതിയ കല്പാത്തിയിൽ രാവിലെ എട്ടിന് നാല് വേദങ്ങളുടെയും പാരായണമാരംഭിക്കും. 10.15-നും 11-നുമിടയിലാണ് കൊടിയേറ്റം. പഴയ കല്പാത്തിയിൽ രാവിലെ ഏഴിന് കളഭാഭിഷേകത്തിനുശേഷം എട്ടിന് വേദപാരായണം ആരംഭിക്കും. രാവിലെ 10.30-നും 11-നുമിടയിലാണ് ധ്വജാരോഹണം. വൈകീട്ട് കാളിയമർദന അലങ്കാരത്തിലാണ് പെരുമാളെ എഴുന്നള്ളിക്കുക. ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 10.30 നാണ് കൊടിയേറ്റം. ഒന്നാം തേര് നാളായ 13 ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. നവംബർ 15 നാണ് ദേവാരാധ സംഗമം. കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Home
- Uncategorized
- കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും