32.1 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • 70ന്റെ ചെറുപ്പം; സപ്തതി നിറവിൽ ഉലകനായകൻ
Uncategorized

70ന്റെ ചെറുപ്പം; സപ്തതി നിറവിൽ ഉലകനായകൻ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ.

പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ ഇന്ത്യനും വരെ. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും സിനിമയുടെ സമസ്തമേഖലയിലും സജീവസാന്നിധ്യമായി.

ആറ് പതിറ്റാണ്ടിലേറെയായി സജീവമായി തുടരുന്ന ചലച്ചിത്രയാത്ര, അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത. അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കമൽഹാസൻ സ്വന്തമാക്കി. എംജിആർ ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ബാലതാരമായി അഭിനയിച്ചു.

നടനെന്ന നിലയിൽ തമിഴിൽ ശ്രദ്ധേയനാകും മുൻപേ മലയാളത്തിൽ സൂപ്പർഹിറ്റുകൾ . ആദ്യമലയാളചിത്രം കന്യാകുമാരി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ താരപരിവേഷം നേടിയത്. അപൂർവരാഗങ്ങൾ അദ്ദേഹത്തിന്റെ എക്കാലത്തേയും വിജയകരമായ തമിഴ് ചിത്രമാണ്.

Related posts

മുകേഷിന് പാർട്ടി സംരക്ഷണമില്ല, എല്ലാ മേഖലയിലും തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം: കെ രാധാകൃഷ്ണൻ

Aswathi Kottiyoor

തലസ്ഥാനത്തെ 10 റോഡുകളും 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി; ‘വെള്ളക്കെട്ട് പ്രശ്‌നത്തിനും ഉടൻ പരിഹാരം’

Aswathi Kottiyoor

ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox