ഉപഗ്രഹ-ഭൗമ മൊബൈൽ നെറ്റ്‌വർക്കുകളെ ഒന്നിപ്പിച്ച് കണക്ടിറ്റിവിറ്റി സാധ്യമാക്കുകയാണ് ലക്ഷ്യം. ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിംഗ് സേവനം പ്രദർശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ഐഫോണിലും ഫ്ളാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിംഗ് പോലെ അടിയന്തര സാഹചര്യങ്ങളിൽ കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാൻ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും. നിലവിലുള്ള സെല്ലുലാർ നെറ്റ‌്വർക്ക് ഉപയോഗിച്ച് ഉപ ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.