28.6 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • ട്രംപിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് സഹകരണം കൂടുതൽ ശക്തമാവുമെന്നും മോദി
Uncategorized

ട്രംപിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് സഹകരണം കൂടുതൽ ശക്തമാവുമെന്നും മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയിത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.

സമഗ്രമായതും ആഗോള തലത്തിലുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ സഹകരണം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ട്രംപിന് ആശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കുറിപ്പ്. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

അൽപസമയം മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്ത ഡോണാൾഡ് ട്രംപ്, അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.

Related posts

ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാർ; ആദരാജ്ഞലി പോസ്റ്റർ സ്ഥാപിച്ച് വ്യാപാരികൾ

Aswathi Kottiyoor

ഭാര്യ മരിച്ചതോടെ സംസാരിക്കാതായി; ചന്ദ്രശേഖരനും മക്കളും പോയത് ‘നീണ്ട യാത്ര പോകുന്നു’ എന്ന് എഴുതിവച്ച്

Aswathi Kottiyoor

ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox