21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി ശരിവെച്ച് സുപ്രീംകോടതി
Uncategorized

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി ശരിവെച്ച് സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധികമാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളൂ എന്നും സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറു ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന തീരുമാനം നേരത്തെ നടപ്പാക്കിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കിയത്. ക്വാഡ്രാ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്ര വാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്നുവെച്ചത്.

Related posts

പൂഞ്ച് ഭീകരാക്രമണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

‘ഭയമുണ്ടാകണം’; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor

കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയ സ്വകാര്യ ബസ് കാസര്‍കോട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox