കാംസൺ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ഡയപ്പർ നിർമാണ യൂണിറ്റ് പൂർണമായും കത്തി നശിച്ചു. 25-30 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അനുമാനം. വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. രാവിലെയും തീ പൂർണമായി കെടുത്താനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ മുർളി മനോഹർ റെഡ്ഡി പറഞ്ഞു.
- Home
- Uncategorized
- ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടുത്തം; കോടികളുടെ നാശനഷ്ടം