25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി; വില വീണ്ടും മുകളിലേക്ക്
Uncategorized

സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി; വില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: ഈ നവംബറിൽ ആദ്യമായി സ്വർണവില ഉയർന്നു. ഒന്നാം തിയതി മുതൽ കുറഞ്ഞ സ്വർണവില അഞ്ച് ദിവസങ്ങൾക്ക് ശേഷമാണു വർധിക്കുന്നത്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,920 രൂപയാണ്.

ഇന്നലെ 120 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. സ്വർണവില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായിരുന്നു. വില ഇനിയും കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഇന്ന് വില ഉയർന്നതോടെ ലഭിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7365 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6070 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്.

Related posts

മാവോയിസ്റ്റ് കവിതയുടെ മരണം അറിയിച്ചത് സിപി മൊയ്തീനും സംഘവും; കണ്ണൂരിലോ വയനാട്ടിലോ തിരിച്ചടിക്ക് സാധ്യത

Aswathi Kottiyoor

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

Aswathi Kottiyoor
WordPress Image Lightbox