ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ബസ് തെക്കെ ബൈപ്പാസിലെ വളവിലെത്തിയപ്പോഴാണ് തുറന്നു കിടന്നിരുന്ന മുന്‍വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് തെറിച്ചുവീണത്. മുഖത്തും കൈയ്ക്കും താടിയെല്ലിനും പരിക്കേറ്റ ഗ്രീഷ്മയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മലപ്പുറം ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സാണ് ഗ്രീഷ്മ. ജോലി ചെയ്യുന്ന ബിയ്യം ഹെല്‍ത്ത് സെന്ററില്‍നിന്ന് ചേറ്റുവയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
- Home
- Uncategorized
- വാതിൽ അടയ്ക്കാതെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് യുവതി പുറത്തേക്ക് തെറിച്ചുവീണു; അപകടം ബൈപ്പാസിലെ വളവിൽ വെച്ച്