November 5, 2024
  • Home
  • Uncategorized
  • 45 സീറ്റ് ബസിൽ സഞ്ചരിച്ചത് കുട്ടികളടക്കം 60ഓളം പേർ; അൽമോറ അപകടത്തിൽ മരണം 36 ആയി, അന്വേഷണം പ്രഖ്യാപിച്ചു
Uncategorized

45 സീറ്റ് ബസിൽ സഞ്ചരിച്ചത് കുട്ടികളടക്കം 60ഓളം പേർ; അൽമോറ അപകടത്തിൽ മരണം 36 ആയി, അന്വേഷണം പ്രഖ്യാപിച്ചു

ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Related posts

ഡോ. വന്ദനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് 2ന് മുട്ടുചിറയിലെ വീട്ടുവളപ്പിൽ

Aswathi Kottiyoor

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; മെഡിക്കല്‍ കോളേജ് സൂപ്രണ്ടിൻെറ മറുപടി തൃപ്തികരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ

കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

WordPress Image Lightbox