22.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം
Uncategorized

തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം

തൃശൂർ: തൃശൂർ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്കരിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിന് നിർദേശം നൽകിയിരിക്കുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തിൽ ഇനി മാലിന്യ സംസ്കരിക്കാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധവുമായി ഇരു ദേവസ്വങ്ങളും രം ഗത്തെത്തിയിട്ടുണ്ട്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എട്ട് ഘടക പൂരങ്ങളും ചേർന്നാണ് തൃശൂർ പൂരം നടത്തുന്നതെന്നും നടത്തുന്നതെന്നും അതിനാൽ കളക്ടറുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിൻ്റെ ഉത്തരവാദിത്തം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേത് മാത്രമാകുന്നത് എങ്ങനെയാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പ്രതികരിച്ചു. ഇങ്ങനെ പോയാൽ 2025-ലെ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂരം തകർക്കാൻ സർക്കാർ ഓരോ വഴികൾ കണ്ടെത്തുകയാണ്. കളക്ടറുടെ ഉത്തരവ് അം ഗീകരിക്കാൻ കഴിയില്ല. പൂരം തകർക്കാനുള്ള പുതിയ നീക്കമാണ് ഇവിടെ നടക്കുന്നത്. നിയമോപദേശം തേടിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

Related posts

*കാർ തല കീഴായി മറിഞ്ഞു.. അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ്*

Aswathi Kottiyoor

നാവികസേനയെത്തി, സ്കൂബാ ടീമും ഇറങ്ങും; ജോയിക്കായുള്ള തെരച്ചിൽ സോണാർ പരിശോധനയ്ക്ക് ശേഷം ഇന്നും തുടരും

Aswathi Kottiyoor

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയോ? മെസേജ് വിശ്വസനീയമോ, സത്യമറിയാം

Aswathi Kottiyoor
WordPress Image Lightbox