27 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • വനത്തിനുള്ളിലെ ക്ഷേത്ര ദർശനത്തിനിടെ മലവെള്ളപ്പാച്ചിൽ; പാലം തകർന്നു, സ്ത്രീകളുൾപ്പെടെ 150 പേരെ രക്ഷപ്പെടുത്തി
Uncategorized

വനത്തിനുള്ളിലെ ക്ഷേത്ര ദർശനത്തിനിടെ മലവെള്ളപ്പാച്ചിൽ; പാലം തകർന്നു, സ്ത്രീകളുൾപ്പെടെ 150 പേരെ രക്ഷപ്പെടുത്തി


ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ രാക്കായി അമ്മൻ ക്ഷേത്രത്തിൽ കുടുങ്ങിയ 150 പേരെയാണ്‌ അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തിയത്. 40 സ്ത്രീകൾ അടങ്ങുന്ന സംഘത്തെ വടം ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ദീപാവലി അവധി കാരണം നൂറുകണക്കിന് പേർ ക്ഷേത്രദർശനത്തിനും പുഴയിൽ കുളിക്കുന്നതിനുമായി ഇവിടെ എത്തിയിരുന്നു. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം തകർന്നതും പരിഭ്രാന്തി വർധിപ്പിച്ചു. ആളുകൾ കുടുങ്ങിയതറിഞ്ഞ് രാജപാളയത്ത് നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് രാത്രി സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

Related posts

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം; നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ

Aswathi Kottiyoor

കൊറ്റംകുളങ്ങര ചമയവിളക്കിൽ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കാസറഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox