22.7 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാർത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ
Uncategorized

വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാർത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ

പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.

പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.

Related posts

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, 6 കിലോ സ്വർണ്ണം പിടിച്ചു, 10 സ്ത്രീകളടക്കം 13 പേർ പിടിയിൽ

Aswathi Kottiyoor

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

Aswathi Kottiyoor

വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി

WordPress Image Lightbox