24.1 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ഹരിത പ്രഖ്യാപനം ക്യാമ്പയിൻ; സമ്പൂർണ്ണ “ഹരിതകലാലയം” പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക്
Uncategorized

ഹരിത പ്രഖ്യാപനം ക്യാമ്പയിൻ; സമ്പൂർണ്ണ “ഹരിതകലാലയം” പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക്


പേരാവൂർ: ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 31 വരെ സംസ്ഥാനത്ത് നടക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ കോളേജുകളും “ഹരിതകലാലയം” ആയി പ്രഖ്യാപിച്ചു.

കോളേജുകളിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയും ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിച്ച് വളമാക്കിമാറ്റി കൃഷിക്കോ പൂന്തോട്ടങ്ങൾക്കോ ഉപയോഗിച്ചും, ദ്രവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നുവെന്ന് പഞ്ചായത്ത് പരിശോധന ടീം ഉറപ്പാക്കിയുമാണ് കോളേജുകൾക്ക് ഗ്രേഡ് നൽകുക. കൂടാതെ പരിസ്ഥിതി പ്രവർത്തനങ്ങളിലും ഹരിത-ശുചിത്വ പ്രവർത്തനങ്ങളിലെ വിത്യസ്ത മാതൃകകൾക്കും മാർക്കുകൾ നൽകും.

മലബാർ ബി എഡ് കോളേജിൽ വിത്യസ്ത പച്ചക്കറികളുടെ തോട്ടവും, കരനെൽ കൃഷിയും വാഴകൃഷിയുമുണ്ട്. ഗവ. ഐ ടി ഐയിൽ വിത്യസ്ത ഫലങ്ങൾ നൽകുന്ന ഫ്രൂട്ട് ഫോറസ്ററ്റും, ശലഭ ഉദ്യാനവുമുണ്ട്. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ഡീപോൾ കോളേജിൽ രൂപീകരിച്ച “ഗ്രീൻ ബ്രിഗേർഡ്” പൊതുസ്ഥലങ്ങൾ ശുചീകരണ ക്യാമ്പയിനും ജൈവവൈവിദ്ധ്യ രജിസ്റ്റർ ഉൾപ്പെടെ തയ്യാറാക്കിയും രംഗത്തുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും “ഹരിതകലാലയ”മായി കേരളപിറവി ദിനത്തിൽ പ്രഖ്യാപിക്കുന്നത്.

പേരാവൂർ പഞ്ചായത്തിലെ മലബാർ ബി എഡ് കോളേജ് ഹരിതകലാലയ പ്രഖ്യാപനം കോളേജ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അധ്യക്ഷയായി. ബ്ലോക്ക് പ്രോഗാം കോ-ഓർഡിനേറ്റർ ടി എം തുളസിധരൻ മുഖ്യാഥിതിയായി. പ്രഗതി വിദ്യാനിഗേതനിൽ സ്ഥിര സമിതി അധ്യക്ഷ എം ശൈലജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ പി സനിൽ കുമാർ അധ്യക്ഷനായി. മുഴക്കുന്ന് പഞ്ചായത്തിലെ ഡീ പോൾ ആർട്സ് ആന്റ് സയൻസ് കോളേജ്, പേരാവൂർ ഗവ. ഐടിഐ കോളേജ് എന്നിവയുടെ ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. യഥാക്രമം കോളേജ് പ്രിൻസിപ്പൽ ഫാ. പീറ്റർ ഓരോത്ത്, പിടിഎ പ്രസിഡന്റ് മിനി ദിനേശൻ എന്നിവർ അധ്യക്ഷരായി. മാലൂർ പഞ്ചായത്തിലെ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഹരിതകലാലയ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷിനു മാത്യു ജോൺ അധ്യക്ഷനായി.

പ്രഖ്യാപന ചടങ്ങുകളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, മിഷൻ പ്രതിനിതികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Related posts

സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു, പ്രവാസിയെ പറ്റിച്ചു

Aswathi Kottiyoor

തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

Aswathi Kottiyoor

*പേരാവൂർ കുനിത്തല സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ*

Aswathi Kottiyoor
WordPress Image Lightbox