27.3 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; 62 ലക്ഷത്തോളം പേർ ​ഗുണഭോക്താക്കളാകും
Uncategorized

ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; 62 ലക്ഷത്തോളം പേർ ​ഗുണഭോക്താക്കളാകും


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1,600 രൂപ വീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

ഓണത്തിന്റെ ഭഗമായി മൂന്ന് ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്ന ശേഷം 33,000 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബർ വരെ കുടിശികയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

വന്യജീവി ആക്രമണം: ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് പദ്ധതി പാളി

Aswathi Kottiyoor

മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ

Aswathi Kottiyoor

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox