‘കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെ. മൊഴിയിൽ കൃത്യമായ വിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ആശയക്കുഴപ്പം അന്വേഷണത്തിൽ മാറും’, കളക്ടർ പറഞ്ഞു.
അരുൺ കെ വിജയനുമായി നവീൻ ബാബുവിന് ആത്മബന്ധമുണ്ടായിരുന്നില്ലെന്നും ചേംബറിലെത്തി കണ്ടെന്ന വാദം അംഗീകരിക്കില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞിരുന്നു.
ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്റെ ചേംബറിലെത്തി നവീൻ ബാബു കണ്ടിരുന്നുവെന്നാണ് കണ്ണൂർ കളക്ടർ പൊലീസിന് നൽകിയ മൊഴി. എന്നാൽ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഈ പരാമർശമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രതികരിച്ചിരുന്നു. കളക്ടറുടെ മൊഴി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.