മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ അബ്ദുൾ അസീസിന്റെ ലൈസൻസ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്‌തത്. കെഎസ്ആർടിസി ബസ് ഓടിക്കുന്നതിൻ്റെ ഇടയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവർ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ യാത്രക്കാരി പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവർക്കെതിരെ എംവിഡി നടപടിയെടുത്തത്.