ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.
പൊലീസ് ഇത് പുഴയിൽ നിന്ന് എടുത്ത് ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നതിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.