24.2 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ഫ്ലക്സ് കത്തിച്ചാൽ എന്നെ ഇല്ലാതാക്കാൻ പറ്റില്ലെന്ന് ശോഭ സുരേന്ദ്രൻ; ‘അതിന് ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരും’
Uncategorized

ഫ്ലക്സ് കത്തിച്ചാൽ എന്നെ ഇല്ലാതാക്കാൻ പറ്റില്ലെന്ന് ശോഭ സുരേന്ദ്രൻ; ‘അതിന് ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരും’


പാലക്കാട്: പാലക്കാട് സിപിഎം അവരുടെ വോട്ടുകൾ ചോരാതെ നോക്കിയാൽ ബിജെപി ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഫ്ലക്സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹമാണെന്നും തന്നെ ഇല്ലാതാക്കാൻ ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ശോഭ ഫാക്ടർ പാലക്കാട് തിരിച്ചടിയാകില്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രതികരിച്ചു. തൻ്റെ പ്രചാരണങ്ങൾ മുന്നിൽ നിന്നും നയിക്കുന്നത് ശോഭ സുരേന്ദ്രനാണ്. മറ്റു പ്രചാരണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കുടുംബയോഗങ്ങളിലും ശോഭയുടെ സാന്നിധ്യമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ വീടുകയറിയുള്ള പ്രചാരണങ്ങളിലും ശോഭ പങ്കെടുക്കുമെന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.

Related posts

രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം;ഡാർജിലിങ് അപകടത്തിൽ മരണം 15 ആയി, 60പേർക്ക് പരിക്ക്

Aswathi Kottiyoor

സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

Aswathi Kottiyoor

വിഷു ചന്തകൾ തുറക്കാൻ അനുമതി ലഭിക്കുമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox